Tumbbad

Greed is a bottomless pit which exhausts person in an endless effort to satisfy the need  without ever reaching satisfaction.,- Erich Fromm
     നാരായൺ പെൻസ് യുടെ മറാത്തി നോവലായ Thumbadche khot െനെ ആസ്പദമാക്കി നിർമ്മിച്ച Thumbad പറഞ്ഞു വക്കുന്ന ആശയം മനുഷ്യൻ്റെ അത്യാഗ്രഹം തന്നെ.
         ഒരു ഫാൻ്റസി ഹൊറർ ചിത്രമായാണ് സംവിധായകരായ രാഹി അനിൽ ബർേവേയും അദേഷ്പ്രസാദും തുംബാഡ് ഒരുക്കിയിരിക്കുന്നത്. വെറും അഞ്ചു കോടി ബഡ്ജറ്റിൽ ഇത്രയും  സാങ്കേതിക തികവോടെ എടുക്കാൻ സാധിക്കുക എന്നത് അസാമാന്യമായ ഒരു കലയാണ്. ഏറെക്കുറെ ഇരുണ്ട ഫ്രെയ്മുകളിൽ നമുക്ക് ഈ സിനിമ തരുന്ന സ്വാധീനം  ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡങ്ങൾക്ക് പോലും തരാൻ  സാധിക്കില്ല എന്നതാണ്.
       മുത്തശ്ശിക്കഥകളിൽ നാം  കേൾക്കാറുള്ള ഭീതിയിൽ തന്നെ
 തുംബാഡി നെയും ഹസ്തറിനെയും  കാണും. സിനിമയിലുട നീളമുള്ള മഴയുെടെ വന്യതയും തുംബാസിലെ ഒറ്റ പ്പെട്ട കോട്ടയും വിരൂപിയായ മുത്തശ്ശിയും നമ്മിൽ ഭയത്തിൻ്റെ വേറിട്ട തലങ്ങൾ ഉണ്ടാക്കുമെന്നത് നിസ്സംശയം പറയാം.

Comments

Popular Posts