സ്ഫടികം

ആട് തോമ എന്ന  കഥാപാത്രത്തെ  ഉരുവാക്കിയതിനപ്പുറം കാച്ചിക്കുറുക്കിയ സംഭാഷണങ്ങളിലും അതിൻ്റെ അർത്ഥവ്യാപ്തിയിലും സ്പടികം അന്നും ഇന്നും എവർഗ്രീൻ ആയി തന്നെ നിലനിൽക്കുന്നു. ഒരു സിനിമയുടെ കെട്ടുറപ്പെന്നത് തിരക്കഥ തന്നെ എന്ന് തെളിയിക്കുന്നതാണ് സ്പടികത്തിൻ്റെ ആഖ്യാനം. ആട് തോമ എന്ന നാടൻ ചട്ടമ്പിയുടെ അമ്പേ നിലംപൊത്തിയ ജീവിതവും അയാളുടെ അമർഷവും ഈ രണ്ട് വരികളിൽ  പറയുമ്പോൾ കുറിക്ക് കൊള്ളുന്നത് പ്രേക്ഷകർക്കാണ്.
"ചേട്ടായീ കനലൂതിക്കോ കൈവെള്ളയിലിട്ട് പ്രായശ്ചിത്തം ചെയ്യാൻ "
ചാക്കോ മാഷിനോട് മണിമല വക്കച്ചൻ പറയുന്ന ഡയലോഗ് ആണ്, 
അതുപോലെ തന്നെ ഫാദർ ഒറ്റപ്ലാക്കൻ പറയുന്നത് "പൊന്നും വെള്ളിയും പൂട്ടി സൂക്ഷിക്കണം വാക്കുകൾ തൂക്കി ഉപയോഗിക്കണം''
തോമസ് ചാക്കോയെ ആടുതോമ യാക്കിയതിൽ ചാക്കോ മാഷിൻ്റെ പങ്കിനെ പ്രതിപാദിക്കുന്ന സംഭാഷണങ്ങളാണിവ , 
  " ഊതിക്കാച്ചിയ പൊന്ന് കരിക്കട്ടയാക്കിയില്ലേ" 
- " ഉലയൂതിയവൻ്റെ മനസ്സ് ഉരുകിയ പൊന്നറിഞ്ഞില്ല മേരി
   മേരിയുടെ മൂർച്ചിച്ച ചോദ്യത്തിന് ചാക്കോ മാഷ് തൻ്റെ വികാരങ്ങളെ ശരി വക്കുന്ന മറുപടിയാണ് കൊടുത്തിരിക്കുന്നത് .
ഒരു തരി Melo dramatic content ചേർക്കാതെ പ്രേക്ഷകരിലേക്ക് ഇവ sharp shoot ചെയ്തിരിക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെയാണ് ഒരു മാസ്സ് സിനിമ  എന്ന ലേബലിനപ്പുറത്തേക്ക് സ്ഫടികം മലയാളി മനസ്സിൽ ഇന്നും ജീവിക്കുന്നത്.

Comments

Popular Posts